കൂത്താട്ടുകുളം: വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുമാറാടി ഗവ.വിഎച്ച്എസ്എസിൽ ഗാന്ധിജയന്തി ദിനത്തിൽ ജൈവവൈവിദ്ധ്യ പാർക്ക് നിർമ്മാണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ടി എ രാജൻ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ അനു ഏലിയാസ്, പ്രധാന അദ്ധ്യാപിക പി ഗീത, യു ആര്യാദേവി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ആർ രാജേഷ്, ബിൻസി അഗസ്റ്റിൻ, എം എം ജോർജ്, സുനിൽ കള്ളാട്ട്കഴി, വി ആർ സതീശൻ, പി കെ ചന്ദ്രൻ, കെ എ സേവി തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പാർക്ക് നിർമാണം