കോലഞ്ചേരി: വോട്ടർ പട്ടികയിൽ പേരു ചേർക്കാം, തിരിച്ചറിയാത്ത കാർഡ് തിരിച്ചറിയുന്ന കാർഡാക്കാം, പട്ടികയിലെ വിവരങ്ങൾ കൃത്യത പരിശോധിച്ച് തിരുത്തലുകൾ വരുത്താനും വോട്ടർമാർക്ക് അവസരം ലഭ്യമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ടേഴ്‌സ് വെരിഫിക്കേഷൻ പ്രോഗ്രാം തയ്യാറായി.
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാർഡിന് പകരം കളർ കാർഡുമാക്കാം.
www.nvsp.in എന്ന വെബ്സൈറ്റിലോ, വോട്ടേഴ്സ് ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിച്ചാണ് ചെയ്യേണ്ടത് . വെബ് സൈറ്റിൽ സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ പാസ് വേഡ് ഉണ്ടാക്കിയെടുക്കണം. താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിലെ വോട്ടർ സഹായ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, കംപ്യൂട്ടർ സെന്ററുകൾ എന്നിവ വഴിയും വോട്ടർ പട്ടിക പരിശോധനയും തിരുത്തലുകളും നടത്താവുന്നതാണ്.
കളർ കാർഡിന് www.nvsp.in ൽ ഫോറം 8 നൽകി കളർ ഫോട്ടോയും ആവശ്യമായ രേഖകളും ഓൺലൈൻ വഴി സമർപ്പിക്കണം.ബൂത്ത് തല ഓഫിസർമാർ വീടുകളിൽ വന്നു പരിശോധന പൂർത്തിയാക്കി പുതിയ തിരിച്ചറിയൽ കാർഡ് വീടുകളിൽ തന്നെ വിതരണം ചെയ്യും.
ട്രോൾ ഫ്രീ നമ്പറായ 1950 സേവനങ്ങൾ ലഭ്യമാണ് .
2002 ജനുവരി ഒന്നിനോ അതിനു മുൻപോ ജനിച്ചവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഒക്ടോബർ 15 മുതൽ നവംബർ മുപ്പത് വരെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും പേരു ചേർക്കാം.