muncipal
അങ്കമാലി നഗരസഭയിൽ സംഘടിപ്പിച്ച ഹരിത നിയമാവലി സെമിനാർ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ഹരിത നിയമാവലി സെമിനാർ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം.എ ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. ഹരിത നിയമാവലി പ്രതിജ്ഞ നഗരസഭാ സെക്രട്ടറി ബീന എസ്.കുമാർ ചൊല്ലിക്കൊടുത്തു. കില റിസോഴ്സ് പേഴ്സൺ സി.ടി. സജീവ്‌ലാൽ ക്ലാസ് നയിച്ചു. വൈസ് ചെയർമാൻ എം.എസ് ഗിരീഷ്‌കുമാർ, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പമോഹൻ, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഡേവിസ് പാത്താടൻ, പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി.പൗലോസ്, സി.ഡി.എസ് ചെയർപേഴ്സൻ ഗ്രേസി ദേവസി എന്നിവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികളും മൂക്കന്നൂർ ബാലനഗർ ഐ.ടി.സി.യിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾ ഡോ. നസീമ നജീബ് ഉദ്ഘാടനം ചെയ്തു. ഡെന്നി തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു.ഐ.ടി.സി പ്രിൻസിപ്പൽ ബ്രദർ സൈമൺ, ഹെൽത്ത് സൂപ്പർവൈസർ എ.എം. അശോകൻ,ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.