കൂത്താട്ടുകുളം : സെൻട്രൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനത്തിൽ ശുചീകരണ പ്രവർത്തികളും മാലിന്യനിർമാർജന ബോധവത്കരണ പരിപാടികളും നടത്തി. ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപം ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എം എം അശോകൻ, എ എസ് രാജൻ,ഷാജി.ടി.പ്രസാദ്കെ എം റോയി, തുടങ്ങിയവർ സംസാരിച്ചു.