കൊച്ചി : റെയിൽവെയർ ഇൻട്രാനെറ്റ് ഫെെബർ ടി.വിയുടെയും കസ്റ്റമർ കെയർ സപ്പോർട്ട് സെന്ററിന്റേയും സംസ്ഥാന തല ഉദ്ഘാടനം റെയിൽടെൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പുനീത് ചൗള നിർവഹിച്ചു. കസ്റ്റമർ കെയർ സപ്പോർട്ട് സെന്ററിന്റെ സേവനം 1800 1039 139 എന്ന നമ്പറിൽ 24 മണിക്കൂറും ലഭ്യമാണെന്ന് കോർപ്പറേഷൻ അറിയിച്ചു. റെയിൽവെയറിന്റെ മികച്ച ബ്രോഡ്ബാന്റ് പ്ളാനുകളും സേവനങ്ങളും ഈ സെന്ററിൽ ലഭിക്കും. അതിവേഗ സൗജന്യ വെെഫെെ സേവനങ്ങൾ ഇന്ത്യയിലെ ഒട്ടുമിക്ക റെയിൽവേ സ്റ്റേഷനുകളിലും ഇപ്പോൾ ലഭ്യമാകുന്നുണ്ട്. ബ്രോഡ്ബാന്റ് സേവനങ്ങൾ വീടുകളിലും ഓഫീസുകളിലും ലഭ്യമാക്കുന്നുണ്ട്.