1
തൃക്കാക്കര സി. ഐ. ആർ. ഷാബു ഉദ്ഘാടനം ചെയ്യുന്നു. വൈസ് മെൻ നേതാക്കളായ എം. എസ്. അനിൽ കുമാർ, കെ. വി. ബാബു സമീപം ,

തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് ജംഗ്ഷനിലെ ദിശാബോർഡുകളെല്ലാം ഒറ്റനോട്ടത്തിൽ കാണാത്തവിധം പൊടിപടലങ്ങൾ നിറഞ്ഞ് ഭൂരിഭാഗവും യാത്രക്കാർക്ക് ബോർഡ് വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.ഗാന്ധിജയന്തി ദിനത്തിൽ കാക്കനാട് മുതൽ പുക്കാട്ടുപടിവരെയുള്ള എല്ലാ ദിശാബോർഡുകളും കഴുകി വൃത്തിയാക്കി വൈസ് മെൻ ക്ലബ് കങ്ങരപ്പടിയും സൈബർ സിറ്റി തേവക്കലും മാതൃകയായി. മിക്ക ജംഗ്ഷനുകളിലും സൂചനാബോർഡുകൾ കാടും പൊടിപടലങ്ങളും പിടിച്ചാണ് കിടപ്പ്. ചിലയിടങ്ങളിൽ മരങ്ങളാണ് കാഴ്ച മറയ്ക്കുന്നത്.ഇന്നലെ കാക്കനാട് കളക്ടറേറ്റ് സിഗ്നലിനു സമീപം ആരംഭിച്ച പരുപാടി തൃക്കാക്കര സി. ഐ. ആർ. ഷാബു ഉദ്ഘാടനം ചെയ്യതു. വൈസ് മെൻ നേതാക്കളായ എം. എസ്. അനിൽ കുമാർ, കെ. വി. ബാബു, എൻ. വി. എൽദോസ് തുടങ്ങിയവർ നേതൃത്വം നൽകി.