കൊച്ചി : എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ കോളേജിൽ ആർക്കിടെക്ചറൽ വർക്ക് ഷോപ്പ് കാർവ് -2019 ഇന്ന് രാവിലെ 9 ന് പ്രശസ്ത കലാകാരൻ ബോസ് കൃഷ്ണാമാചാരി ഉദ്ഘാടനം ചെയ്യും. ഇൻട്രോസ്പെക്ഷൻ ഇൻസ്റ്റലേഷൻ വർക്ക് ഷോപ്പ്, ഗായക സംഘം ഊരാളിയുടെ നേതൃത്വത്തിൽ നടത്തുന്ന തീയേറ്റർ വർക്ക്ഷോപ്പ് , ചലച്ചിത്ര പ്രവർത്തകരായ മിലിന്ത് സിറാജ് , മിലൻ സിറാജ് എന്നിവർ നയിക്കുന്ന ഷോർട്ട് മൂവി മെയ്ക്കിംഗ് വർക്ക്ഷോപ്പ് എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കും. 6ന് നടക്കുന്ന ഓപ്പൺ മെെക്ക് സെഷനിൽ വിദ്യാർത്ഥികൾക്ക് പ്രഗത്ഭരുമായി സംവദിക്കാം.

അഡ്വ. സന്ധ്യാ ജോർജ് , ഡോ. ജിജോ കുര്യാക്കാസ്, വിവേക് വിലാസിനി, മീനാ വരി, ആർക്ക്ടെക്ട് ഫഹദ് മജീദ് തുടങ്ങിയവർ പങ്കെടുക്കും.