കൊച്ചി : ഗാന്ധിജിയുടെ 150-ാം ജന്മദിനം കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ പരിസ്ഥിതിയ്ക്ക് സമർപ്പിച്ചു. വഴിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദ്യാർത്ഥികൾ കൂട്ടയോട്ടവും സംഘടിപ്പിച്ചു.
ആയിരത്തഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പ്രകൃതിയെ രക്ഷിയ്ക്കാൻ ആഹ്വാനം ചെയ്യുന്ന പ്ലക്കാർഡുകളുമേന്തി കൂട്ടയോട്ടത്തിൽ അണിചേർന്നു. വഴിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചായിരുന്നു കൂട്ടയോട്ടം. എറണാകുളം റീജിയണൺ ഡപ്യൂട്ടി കമ്മിഷണർ സി. കരുണാകരൻ, അസിസ്റ്റന്റ് കമ്മിഷണർ കെ. കൃഷ്ണകുമാർ, പ്രിൻസിപ്പൽ ആർ. സുരേന്ദ്രൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു.