കൊച്ചി: ബി.ഡി.ജെ.എസ് പോണേക്കര ഏരിയ കമ്മിറ്റി പ്രവർത്തക സംഗമം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി.നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹനിത കുമാറിന്റെ നേതൃത്വത്തിൽ 51അംഗം കമ്മിറ്റി രൂപീകരിച്ചു. ഏരിയ പ്രസിഡന്റ് എ. ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിക്രമൻ, ഡി.എസ് സുനിൽകുമാർ, പി.കെ സുരേഷ്, പി.കെ സുബ്രഹ്മണ്യൻ, സജീവൻ, ലെനിഷ്, ടി.എം പ്രസാദ് എന്നിവർ സംസാരിച്ചു.