abhinand
അഭിനന്ദ് കൃഷ്ണ

വൈക്കം: വെന്റിലേറ്ററിൽ കഴിയുന്ന ഒമ്പതുകാരൻ അഭിനന്ദിന് ഇനി ജീവിക്കാൻ സുമനസ്സുകളുടെ കനിവ് വേണം. ചെമ്പ് കൃഷ്ണ ഭവനിൽ ബിജു, രാജി എന്നിവരുടെ മകനും ചെമ്പ് എസ്.എൻ എൽ. പി സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിനന്ദ് കൃഷ്ണ മാസങ്ങളായി ഡയാലിസിസ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ബി.പി.കൂടി ഫിറ്റ്സ് വന്ന് തലയ്ക്ക് നീർക്കെട്ടായി ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഡയാലിസിസ് ചെയ്യുന്നതിനും തുടർന്ന് കിഡ്‌നിമാറ്റിവെയ്ക്കുന്നതിന്നും നല്ലൊരു തുക ആവശ്യമാണ്.നിർദ്ധന കുടുംബമാണ്. നിലവിൽ ആശുപത്രി ബില്ല് പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെമ്പ് ശാഖയിൽ രാജി ബിജുവിന്റെ പേരിൽ 4034163456 എന്ന നമ്പരിലാണ് ഇവരുടെ എസ് ബി അക്കൗണ്ട്. എെ.എഫ്.എസ്.സി: സി ബി എെ എൻ 0280958,

ബിജുവിന്റെ ഫോൺ നമ്പർ: 7591943467