ആമ്പല്ലൂർ : ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ഇനി ഹരിത നിയമത്തിൽ കീഴിൽ. നിയമം ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷകളും നിലവിൽ വന്നു. പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജലജ മോഹനൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ബി ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിത നിയമപ്രഖ്യാപനം വെെസ് പ്രസിഡന്റ് പി.കെ മനോജ് കുമാറും ഹരിത പ്രതിജ്ഞ വി.ഇ.ഒ സിബിനും നിർവഹിച്ചു.
വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, ഹരിത കർമ്മ സേനാംഗങ്ങൾ സെന്റ് ഇഗ്നേഷ്യസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ് , എസ്.പി.സി ,സ്കൗട്ട് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വില്ലേജ്, പഞ്ചായത്ത് ഓഫീസുകളും കോമ്പൗണ്ടും പ്രവർത്തകർ ശുചീകരിച്ചു. സമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ ഷെെജ അഷ്റഫ്, ടി.പി.സതീശൻ , ഷീല സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.