പാലക്കുഴ: പാലക്കുഴ ഭഗവതി ക്ഷേത്രത്തിൽ നാലാം തീയതി മുതൽ 13 വരെ ദേവീഭാഗവത നവാഹയജ്ഞം നടത്തും. യജ്ഞാചാര്യൻ ബാലചന്ദ്രൻ തായങ്കരി മുഖ്യകാർമികത്വം വഹിക്കും.നാലാം തീയതി വൈകിട്ട് അഞ്ചിന് മൂങ്ങാംകുന്ന് കൊട്ടാരം സ്ഥാനസങ്കേതത്തിൽ നിന്ന് പുറപ്പെടുന്ന ദേവീവിഗ്രഹ ഘോഷയാത്രയോടെ യജ്ഞം തുടങ്ങും.