aidso1
കരട് ദേശീയ വിദ്യാഭ്യാസ നയത്തിനെത്തിരെ എ.െഎ.ഡി.എസ്.ഒ നടത്തിയ പ്രതിഷേധം ആർ.അപർണ ഉദ്ഘാടനം ചെയ്യുന്നു

കെച്ചി: കരട് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എ.ഐ.ഡി.എസ്.ഒ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എറണാകുളം മേനക ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന ട്രഷറർ അഡ്വ: ആർ അപർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഖിൽ സജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറി സൽവിൻ കെ പി, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖിൽ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് ആഷ്ന തമ്പി , ജില്ലാ ജോയിന്റ് സെക്രട്ടറി നിള മോഹൻകുമാർ , ജില്ലാ ട്രഷറർ നിക്സിൻ സജി തുടങ്ങിയവർ പ്രസംഗിച്ചു.