മൂവാറ്റുപുഴ: കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ ഗാന്ധി ചിന്തകൻ പി.എസ് എ ലത്തീഫ് ഉത്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി സെക്രട്ടറി മനോജ് നാരായണൻ സ്വാഗതം പറഞ്ഞു. കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.പി. മുഹമ്മദ് ഗാന്ധിജയന്തി സന്ദേശം നൽകി. സി.എം അബു നന്ദി പറഞ്ഞു. ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.