ഇടപ്പള്ളി: ചിറ്റൂരിൽ മാലിന്യം ശേഖരിക്കുന്നതിനിടെ കുഴഞ്ഞു വീണ് സ്ത്രീ തൊഴിലാളി മരിച്ചു. ഇടയകുന്നം കോലരിക്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി സെബാസ്റ്റ്യൻ (59) ആണ് മരിച്ചത് . വ്യാഴാഴ്ച രാവിലെ ചിറ്റൂർ ഫെറിക്കടുത്ത് മാലിന്യശേഖരണം നടത്തുന്നതിടെയാണ് സംഭവം. ചേരാനല്ലൂർ പഞ്ചായത്തിന്റെ തൊഴിലാളിയാണ്.
അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന്
മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സെബിൻ ,സ്റ്റെഫി. സംസ്ക്കാരം വെള്ളി രാവിലെ 10ന്.