മൂവാറ്റുപുഴ: വാഴപ്പിള്ളി തൃക്ക ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെതുടങ്ങും. രാവിലെ 5.30 ന് അഭിഷേകം, തുടർന്ന് വിശേഷാൽ പൂജകൾ, വൈകിട്ട് 5.30 ന് പൂജ വയ്പ്പ്, 5 മുതൽ തൃക്ക ഹരിമാധവം നാരായണീയ സമിതിയുടെ നാരായണീയ പാരായണം, 7 ന് നെല്ലാട് മഹാദേവം നാമസങ്കീർത്തന ഭാരതി അവതരിപ്പിക്കുന്ന ഭജന. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 6.45 ന് വിശേഷാൽ ദീപാരാധന, 5 ന് നാരായണീയ പാരായണം, 7 ന് ആർ.എൽ.വി. നിതീഷ്, തൃക്കാമ്പുറം ശ്യാംകൃഷ്ണൻ.ജെ.മാരാരും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. 7 ന് രാവിലെ പൂജകൾ, വൈകിട്ട് 6.45 ന് ദീപാരാധന, 7 ന് വെള്ളൂർക്കുന്നം സത്യസായി സേവാസമിതിയുടെ ഭജന. വിജയദശമി നാളിൽ രാവിലെ വിശേഷാൽ പൂജകൾ, 7 ന് പൂജയെടുപ്പ്, 7.30 ന് വിദ്യാംരംഭം, 9 ന് മണികൊട്ടി പൂജ എന്നിവ ഉണ്ടാകും. എല്ലാ ദിവസവും വൈകിട്ട് അന്നദാനം ഉണ്ടാകും.
മൂവാറ്റുപുഴക്കാവ്
മൂവാറ്റുപുഴ: അവനവനെക്കുറിച്ചുള്ള ചിന്തയില്ലാതെ നടത്തുന്ന ഭഗവത് സമർപ്പണമാണ് നന്മയുടെ ആധാരമെന്ന് ആത്മീയ പ്രഭാഷണ രംഗത്തെ നവചൈതന്യമായ രാഹുൽ രാജീവ് പറഞ്ഞു. മൂവാറ്റുപുഴക്കാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു രാഹുൽ. നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്രം രക്ഷാധികാരി കോന്നശ്ശേരി ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കാര്യദർശി കോന്നശ്ശേരി എൻ.ശിവദാസൻ നമ്പൂതിരി സംസാരിച്ചു. നവരാത്രി കലാസമർപ്പണത്തിനു തുടക്കം കുറിച്ച് നൃത്തപ്രതിഭ വിഷ്ണു അമർനാഥിന്റെ ഭരതനാട്യം അരങ്ങേറി. വരും ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ നാട്യാലയ നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സംഗീത സദസോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. മൂവാറ്റുപുഴ ഷഡ് കാല സംഗീത സഭ അവതരിപ്പിച്ച സംഗീത കച്ചേരി നടന്നു. ചൊവ്വാഴ്ച മടയ്ക്കാപ്പിള്ളി ബാലകൃഷ്ണന്റെ ഭക്തി സോപാനം, രണ്ടാം തീയതി ചേന്ദമംഗലം രാമനാഥിന്റെ സംഗീത കച്ചേരി, മൂന്നിന് ശിവശക്തി നാരായണീയ സമിതിയുടെ നാരായണീയ പാരായണം, നാലിന് കൂട്ടുമഠം ഷാജിയുടെ പുല്ലാങ്കുഴൽ കച്ചേരി, അഞ്ചിന് മൂവാറ്റുപുഴ കലാകേന്ദ്രയുടെ സംഗീത സദസ്സ്, ആറിന് അമൃതാനന്ദമായി ഭജന സമിതിയുടെ ദുർഗാഷ്ടമി ഭജന, മഹാനവമി ദിനമായ ഏഴിന് രാവിലെ പുളിക്കാപ്പറമ്പ് ദാമു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാഗോപാലാർച്ചന, വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ വിദ്യാരംഭം, വിജയകമാർ, ഡോ.ജയശ്രീ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.
പുഴക്കരക്കാവ്
മൂവാറ്റുപുഴ പുഴക്കരക്കാവിൽ സരസ്വതീ പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തൃക്കാരിയൂർ ശിവരഞ്ജിനി സ്‌കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികൾ സംഗീതാരാധന നടത്തി. നന്ദന രാജൻ, ശ്രീലക്ഷ്മി സന്തോഷ് എന്നിവർ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു. സൗത്ത് മാറാടി അമൃതവർഷിണി സംഗീത വിദ്യാലയത്തിന്റെ സംഗീതാരാധന, മൂവാറ്റുപുഴ നാദബ്രഹ്മം കെ.ജി.സന്തോഷ്‌കുമാറിന്റെ ഭക്തിഗാന സുധ, ഹരികൃഷ്ണൻ നമ്പൂതിരുയും സംഘവും അവതരിപ്പിക്കുന്ന നാമസങ്കീർത്തന ലഹരിഎന്നിവ അവതരിപ്പിച്ചു. ഇന്ന് മൂവാറ്റുപുഴ ഹരിരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാന സന്ധ്യ, നാളെനെച്ചൂർ ആർ.രതീശന്റെ സംഗീത കച്ചേരി, ഞായറാഴ്ച വൈകിട്ട് 6.30 ന് പൂജ വയ്പ്പ്, സുജിത് കൃഷ്ണന്റെ സംഗീത കച്ചേരി, ഏഴിന് വിശേഷാൽ പൂജകൾ,ഗൗരീശങ്കരം സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യ, എട്ടിന് വിശേഷാൽ പൂജകൾ, 8 ന് പൂജയെടുപ്പ്, വിദ്യാരംഭം, സംഗീതാരാധന, 10 ന് തൊടുപുഴ സ്വരലയ സംഗീത കലാലയത്തിന്റെ പഞ്ചരത്‌ന കീർത്തനാലാപനം.
മാറാടി കാവ് മാറാടിക്കാവിൽ എല്ലാ ദിവസവും വിശേഷാൽ പൂജകൾ, സംഗീതാർച്ചന, പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയുണ്ടാകും.
മാടവന ഭഗവതി ക്ഷേത്രത്തിൽ പൂജവയ്പും മഹാനവമി വിജയദശമി ആഘോഷങ്ങൾ 8 ന് സമാപിക്കും. പൂജകൾ പതിവുപോലെ . 9ന് രാത്രി 7ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്, തുടർന്ന് വിശേഷാൽ ദീപാരാധന, 7ന് രാത്രി 7ന് സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജ, 8ന് രാത്രി 7.30 -ന് പൂജയെടുപ്പ് ,വിദ്യാരംഭം, സാരസ്വഘൃതം സേവ, 10.30ന് നട അടക്കൽ