കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ന്യൂറോ ഡയഗ്‌നോസ്റ്റിക്‌സ് സംഘടിപ്പിച്ച ആഗോള രോഗ നിർണയശാസ്ത്ര സമ്മേളനം 'പാത്ത്‌ ഫൈൻഡർ 2019' പൂനെയിൽ സമാപിച്ചു. പ്രമേഹം,ഹൃദ്രോഗം,പുനരുത്പാദന ആരോഗ്യം എന്നീ മേഖലകളിൽ സെമിനാറുകളും ചർച്ചകളും നടന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, ഡയഗ്‌നോസ്റ്റിക് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് 400ഓളം ഡോക്ടർമാരും ഇരുപതോളം വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. രാജ്യത്ത് ജീവിതശൈലീ രോഗങ്ങളുടെ വളർച്ച ആശങ്കപ്പെടുത്തുന്ന നിരക്കിലാണെന്നും ഇതു പ്രതിരോധിക്കാൻ ജീവിത രീതികളിൽ മാറ്റം ആവശ്യമാണ്. ഇതിനുള്ള മാർഗങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തതെന്ന് ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്‌സ് ചെയർമാനും എംഡിയുമായ ഡോ. ജി.എസ്.കെ വേലു വാർത്താക്കുറിപ്പിൽ പറഞ്ഞു.