കൂത്താട്ടുകുളം: ശ്രീധരീയം ബൈപ്പാസ് റോഡിന് അരികിലൂടെ ഒഴുകുന്ന തോട്ടിലേക്ക് വൻതോതിൽ മത്സ്യ അവശിഷ്ടങ്ങൾ തള്ളി. പശുവിനെ കുളിപ്പിക്കുവാൻ ഇറങ്ങിയ കർഷകന് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മത്സ്യ അവശിഷ്ടങ്ങൾ കണ്ടത്. വലിയ മീനുകളുടെ തലയും ചിറകുകളും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് തോട്ടിൽ നിന്ന് ലഭിച്ചത്. തോട്ടിലെ വെള്ളം ഉപയോഗിച്ചാണ് കൃഷികൾ ചെയ്യുന്നത്. വ്യാപകമായി മാലിന്യങ്ങൾ ഈ ഭാഗത്ത് തള്ളുന്നതോടെ കൃഷിക്ക് വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിജനമായ ഈ റോഡിൽ ഒരുഭാഗത്ത് ടൗൺ തോടും മറുവശത്ത് പാടശേഖരവുമാണ്. മാസങ്ങൾക്ക് മുമ്പ് ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവ പാടത്തേക്ക് തള്ളിയിരുന്നു. വഴിവിളക്കുകൾ ഇല്ലാത്തതും മാലിന്യം തള്ളാൻ എത്തുന്നവർക്ക് അനുകൂലമാണ് .കർഷകരും കർഷക സംഘടനകളും മാലിന്യ നിക്ഷേപത്തിനെതിരെ നഗരസഭയ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കൃഷിക്ക് വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല
ഇടയ്ക്കിടെശുചിമുറി മാലിന്യവുംതള്ളുന്നു
വഴിവിളക്കില്ല