മൂവാറ്റുപുഴ: മുളവൂരിൽ നിന്ന് മലപ്പുറം സ്വദേശികളായ റിഷാദ്, സുഫിയാൻ എന്നിവരെകഞ്ചാവുമായി പിടിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് 22ഗ്രാം കഞ്ചാവുസഹിതം പ്രതികൾ പിടിക്കപ്പെട്ടത്. മുളവൂരിൽപൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കുറ്റത്തിന് ജെൻസ് ജോസ്, അജ്മൽ എന്നിവർക്കെതിരെ കേസെടുത്തു. പൊതുസ്ഥലത്ത് പുകവലിച്ചതിനു നാല് പേർക്കെതിരെയും കേസെടുത്തു.
പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ വി.എ ജബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീകുമാർ എൻ, അഭിലാഷ് ടി.ആർ, യൂസഫലി എം.എ, രാജേഷ് കെ.കെ,മാഹിൻ പി.ബി,അജി.പി.എൻ,ജയൻ എം.സി എന്നിവർ പങ്കെടുത്തു.മദ്യമയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 04852832623,9400069564 നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.