ncp
എറണാകുളം ബോട്ടുജെട്ടി ബി.എസ്.എ.എൽ ഓഫീസിന് മുന്നിൽ നടന്ന എൻ.സി.പി എറണാകുളം ജില്ലാകമ്മിറ്റിയുടെ പ്രതിഷേധം മാർച്ചും ധർണ്ണയും എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻ.സി.പിയെ തകർക്കാനുള്ള ബി.ജെ.പിയുടെ കപട രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും അധികാര രാഷ്ട്രീയം ഉപയോഗിച്ച് ആരെയും ഇല്ലായ്മ ചെയ്യാമെന്ന് അമിത് ഷായും കൂട്ടരും വിചാരിച്ചെങ്കിൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിലപ്പോവില്ലെന്നും അത്തരം രാഷ്ട്രീയത്തെ ശക്തിയുക്തം എതിർക്കുമെന്നും എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി ടി.പി പീതാംബരൻ പറഞ്ഞു. എൻ.സി.പി അഖിലേന്ത്യ പ്രസിഡന്റ് ശരത് പവാറിനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരെ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ എൻ.സി.പി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി ജില്ലാ പ്രസിഡന്റ് എം.എം അശോകൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ സംസ്ഥാന നേതാക്കളായ ജയൻ പുത്തൻപുരയ്ക്കൽ, വി.ജി രവീന്ദ്രൻ, പി.ജെ കുഞ്ഞുമോൻ, കെ. ചന്ദ്രശേഖരൻ, കെ.കെ ജയപ്രകാശ്, മുരളി പുത്തൻവേലി, മമ്മി സെഞ്ച്വറി, അഫ്സൽ കുഞ്ഞുമോൻ, ടി.പി സുധൻ, കെ.എം കുഞ്ഞുമോൻ, സുനിൽ റോയ് എന്നിവർ സംസാരിച്ചു. മേനക ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ നേതാക്കളായ ജോണി തോട്ടക്കര, സി.കെ അസീം, റെജി ഇല്ലിക്കപ്പറമ്പിൽ, വി.എ അബ്ദുൾ ജലീൽ, പാപ്പച്ചൻ മാസ്റ്റർ, കെ.കെ ഗോപാലകൃഷ്ണൻ, സുഷമ വിജയൻ, ഹബീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.