മുവാറ്റുപുഴ: ടി.കെ.രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ഗാന്ധിസ്മൃതി ക്വിസ് മത്സരവുംനടത്തി. ലൈബ്രറി ഹാളിൽ നടന്ന പരിപാടി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം എൻ.വി.പീറ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോയിന്റ് സെക്രട്ടറി ജിഷ്ണു ബിജു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സജി ഏലിയാസ് സ്വാഗതം പറഞ്ഞു.

ലൈബ്രേറിയൻ ഗോവിന്ദ് വിജയൻ നന്ദി പറഞ്ഞു.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങൾ ശുചീകരിച്ച് മുളവൂർ ചാരിറ്റി പ്രവർത്തകർ മാതൃകയായി.. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചയോടെ അവസാനിച്ചു.. മുളവൂർ പള്ളിപ്പടിയിലുള്ള ശിശുമന്ദിരവും, തെക്കാവുംപടിയിലുള്ള എം.ബി.മീരാക്കുട്ടി മെമ്മോറിയൽ അംഗനവാടിയും പരിസര പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. മുളവൂർ ചാരിറ്റി പ്രസിഡൻറ് കെ.എം അബ്ദുൽ കരീം, സെക്രട്ടറി റിയാസ് വി.കെ, ട്രഷറർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.. പണ്ടപ്പിള്ളി നാഷണൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാചരണം വാർഡ് മെമ്പർസി. എച്ച്. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് സി. എച്ച്. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി. സി. ജോണി, എൽ .കെ. ഏലിയാസ്, പഞ്ചായത്ത് മെമ്പർ പി.കെ. രാജൻ , ടി ശ്യാമള ,എം. എം. പ്രഭാകരൻ, പി.എൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.