കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മനു റോയിയുടെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങാൻ കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി എം.സ്വരാജ് എം.എൽ.എ (പ്രസിഡന്റ്), ദീപന അജിത്ത് കുമാർ, എം.എം നാസർ, അഭിലാഷ് കെ.എ (വൈസ് പ്രസിഡന്റുമാർ), അഡ്വ. കെ.എസ് അരുൺകുമാർ (ജനറൽ സെക്രട്ടറി), ആന്റണി സാവിയോ, സതി മോൾ രവി, പ്രദീപ് കുമാർ സി.എസ് (ജോയിന്റ് സെക്രട്ടറിമാർ), ബിജുകുമാർ.ഇ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.