sngce
ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ നടന്നു വന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാനത്തോടനുബന്ധിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.ഐ വി.ടി ഷാജൻ നിർവ്വഹിക്കുന്നു

കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ നടന്നു വന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. എറണാകുളം ജനറൽ ആശുപത്രിയുടെയും, എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും, അരുൺ വിഷ്ണുവിന്റെ നേതൃത്വത്തിൽ ക്യാമ്പും, മയക്കു മരുന്നിനെതിരെയുള്ള പോസ്റ്റർ ഡിസൈൻ മത്സരവും, എക്സിബിഷനും സംഘടിപ്പിച്ചു. സമാപന ദിവസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സി.ഐ വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ബീന ടി.ബാലൻ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അരുൺ എൽദോസ്, വാളണ്ടിയർ സെക്രട്ടറിമാരായ എൽദോസ് എബ്രാഹം,ആൻ മേരി തുടങ്ങിയവർ നേതൃത്വം നൽകി