milma
എറണാകുളം ജില്ലയിലെ 2018-19 വർഷത്തെ മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് മിൽമ ചെയർമാൻ ജോൺ തെരുവത്തിൽ നിന്നും പണ്ടപ്പിള്ളി ക്ഷീരസംഘം പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: മികച്ച ക്ഷീരോത്പാദക സഹകരണ സംഘത്തിനുള്ള ജില്ലാ തല അവാർഡ് പണ്ടപ്പിളളി ക്ഷീര സഹകരണ സംഘത്തിന് ലഭിച്ചു. സംഘം ക്ഷിരകർഷകർക്കായി നടത്തുന്ന സേവന പ്രവർത്തനങ്ങൾകണക്കി​ലെടുത്താണ് സംഘത്തെ തി​രഞ്ഞെടുത്തത്. പ്രതിദിനം 1850 ലിറ്റർ പാൽ സംഭരിക്കുന്ന സംഘം കർഷകർക്ക് മിൽമ നൽകുന്ന ചാർട്ട് വിലയേക്കാൾ രണ്ട് രൂപ അധികം നൽകി കർഷകരെ സഹായിക്കുന്നു. 3300ലിറ്റർ പാൽ പ്രതിദിനം ശീതികരിച്ച് മിൽമക്കുനൽകു. ന്നു.രോഗബാധിതരായ കാലികളെ സംരക്ഷിക്കുവാൻ സഹായം നൽകുന്നു. കർഷകരുടെ പാൽവില ബാങ്ക് അക്കൗണ്ട് വഴിനൽകുന്നു. കാലി തീറ്റ കുറ‌ഞ്ഞ വിലക്ക്നൽകുന്നതോടൊപ്പം ബയോഗ്യാസ് നിർമ്മിക്കുവാൻ മൂവായിരം രൂപ സബ്സിഡി. കാലികളുടെ ഇൻഷ്വറൻസ് പ്രിമിയത്തിനായി മുന്നൂറ് രൂപ വീതം നൽകുകമാത്രമല്ല എല്ലാവർഷവും കർഷകരെ പഠനയാത്രക്കായി കൊണ്ടുപോകുന്നു. സബ്സിഡിയോടുകൂടി വയ്ക്കോൽ കർഷകർക്ക് നൽകുന്നു . മിനി ആഡിറ്റോറിയമുൾപ്പടെ എല്ലാ സൗകര്യങ്ങളോടെയുള്ള കെട്ടിടവും സംഘത്തിന് സ്വന്തമായുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സംഘത്തെ അവാർഡിനായി തി​രഞ്ഞെടുത്തതെന്ന് മിൽമ ചെയർമാൻ ജോൺതെരുവത്ത് പറഞ്ഞു.