സി.ബി.എൽ അഞ്ചാം മത്സരം നാളെ (05.10.2019 ശനി)

കൊച്ചി:ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളംകളിയുടെ അഞ്ചാം മത്സരം നാളെ ( ശനി) മറൈൻഡ്രൈവിൽ നടക്കും.12 മത്സരങ്ങളുള്ള സി.ബി.എൽ സീസണിലെ നാലു മത്സരങ്ങൾ പിന്നിട്ടു. ആഗസ്റ്റ് 31 ന് പുന്നമടക്കായലിലെ നെഹൃട്രോഫിക്കൊപ്പം ആരംഭിച്ച സി.ബി.എൽ കോട്ടയം താഴത്തങ്ങാടി, ഹരിപ്പാട് കരുവാറ്റ, പിറവം എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് മറൈൻഡ്രൈവിലെത്തുന്നത്.
 സ്ഥലം
ഗോശ്രീ പാലത്തിനും മറൈൻഡ്രൈവ് ജെട്ടിയ്ക്കുമിടയിലുള്ള 960 മീറ്ററിലാണ് മത്സരങ്ങൾ. മറൈൻഡ്രൈവ് വാക്ക് വേയിലും ജങ്കാറുകളിലും ഇരുന്ന് വള്ളംകളി കാണാം.
 ടിക്കറ്റുകൾ
ബുക്ക്മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകൾ മുഖേനയും
 നിരക്ക്
200 രൂപ മുതൽ 2000 രൂപവരെ

 മുന്നിലാര്
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) നാല് ജയങ്ങളും 55 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) 29 പോയിന്റുമായി രണ്ടാം സ്ഥാനത്തും യുണൈറ്റഡ് ബോട്ട് ക്ലബ് കുട്ടമംഗലം തുഴയുന്ന കോസ്റ്റ് ഡോമിനേറ്റേഴ്സും(ചമ്പക്കുളം ചുണ്ടൻ) 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും.
 മറ്റ് ടീമുകൾ
കാരിച്ചാൽ ചുണ്ടൻ
വീയപുരം
പായിപ്പാടൻ
ഗബ്രിയേൽ
മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ
സെന്റ് ജോർജ്
 ചരിത്രം
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥമാണ് മറൈൻഡ്രൈവിൽ വള്ളംകളിയാരംഭിച്ചത്. 1992ലായിരുന്നു അവസാനമായി മറൈൽഡ്രൈവിൽ ചുണ്ടൻ വള്ളംകളി നടന്നത്.
 അടുത്ത മത്സരങ്ങൾ
കോട്ടപ്പുറം (ഒക്ടോബർ 12)
പൊന്നാനി (ഒക്ടോബർ 19)
കൈനകരി (ഒക്ടോബർ 26)
പുളിങ്കുന്ന് (നവംബർ 2)
കായംകുളം (നവംബർ 9)
കല്ലട (നവംബർ 16)
കൊല്ലം (നവംബർ 23)