matha-college-nss-
മാതാ കോളേജിലെ വിദ്യാർ‌ത്ഥികൾ കെ.എസ്.ആർ.ടി.സി ബസ് കഴുകി വൃത്തിയാക്കുന്നു

പറവൂർ : ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച് മനയ്ക്കപ്പടി മാതാ കോളേജ് ഓഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസും പറവൂർ സ്റ്റാന്റും പരിസരവും വൃത്തിയാക്കി. 23 വാളണ്ടിയർമാരായണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തത്. നിരവധി സേവന പ്രവർത്തനങ്ങളാണ് കോളേജിലെ എൻ.എസ്.എസ് വാളണ്ടിയർമാർ നടത്തുന്നതെന്ന് ഇതിന് നേതൃത്വം നൽകുന്ന പ്രോഗ്രാം ഓഫീസർ ശബ്ദരൂപ് പറഞ്ഞു.