മൂവാറ്റുപുഴ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ പരിസ്ഥിതി സംരക്ഷണ പരിപാടി ഹരിതത്തിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ആശ വിജയൻ നിർവഹിച്ചു. ആശുപത്രി സൗഹൃദമാക്കുന്നതിന്റെയും സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായാണ് പരിപാടി. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഷാജു തോമസ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ സി.വി. ചന്ദ്രലാൽഅദ്ധ്യക്ഷത വഹിച്ചു. പി.എ.സി അംഗം റെജി കെ.കെ, സിനോജ് ജോർജ്, സിന്നി ജോർജ് എന്നിവർ സംസാരിച്ചു.