1
കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ്ണ പ്രൊ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .

തൃക്കാക്കര : മരടിലെ ഫ്ലാറ്റുകാർക്ക് കൊടുക്കുന്ന പരിഗണന പോലും നാടിന്റെ സ്വപ്ന പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളോട് സർക്കാർ കാണിക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രൊ.അരവിന്ദാക്ഷൻ പറഞ്ഞു.മൂലമ്പളളി പാക്കേജ് ഉടൻ നടപ്പിലാക്കുക,തുതിയൂരിലെ പുനരധിവാസ ഭൂമി വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമ്പള്ളി പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളെ സർക്കാർ അവഗണിച്ചു. സമര സമിതി പ്രസിഡന്റ് കെ.എസ് നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.എം.എൻ ഗിരി,സാബു എളമക്കര,ഫ്രാൻസിസ് കളത്തുങ്കൽ,വി.എം ഫൈസൽ,ഹാഷിം ചേന്നംപിളളി തുടങ്ങിയവർ പ്രസംഗിച്ചു.