കളമശേരി: ആകർഷകമായ ഓഫറുകളമായി ഇടപ്പള്ളി ക്ലബ് ജംഗ്ഷനിലെ സമോറിൻ ഹോം ഡെക്കർ ദീപാവലി വ്യാപാരത്തിന് ഒരുങ്ങി. ഗൃഹാലങ്കാരത്തിനായുള്ള വിവിധതരം ഉൽപ്പനങ്ങൾക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് നല്കും. 15,000 രൂപയ്ക്ക് മുകളിലെ പർച്ചേസിന് 1,400 രൂപ വിലയുള്ളള ലോൺഡ്രി ബാസ്ക്കറ്റ് സൗജന്യമായും ലഭിക്കും. ഒക്ടോബർ 15 മുതൽ 27 വരെയാണ് ഓഫറുകളുടെ കാലാവധി.
ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്ക് സമോറിൻ ഹോം ഡെക്കറിൽ പ്രത്യേക സൗകര്യങ്ങളുമുണ്ട്. വീൽചെയറിൽ ഇവർക്ക് ഷോറൂം മുഴുവൻ സഞ്ചരിക്കാം. ഇതിനായി പ്രത്യേക റാമ്പുകളുണ്ട്. പ്രത്യേക ടോയ്ലറ്റും വീൽചെയറിൽ ഇരുന്ന് ഉപയോഗിക്കാവുന്ന വാഷ്ബേസിനും ഒരുക്കിയിരിക്കുന്നു.