കൊച്ചി: എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലെ എൻ.എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി നടത്തിയ ക്യാമ്പിൽ 55 എൻ.എസ്.എസ് വോളണ്ടിയർമാർ രക്തം ദാനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ജി. ശശികുമാർ, ഡോ. ഫിലിപ്പ്, എച്ച്.ഡി.എഫ്.സി.ബാങ്ക് പ്രതിനിധി ക്രിസ്പിൻ ഫെർണാണ്ടസ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺകുമാർ എം. എന്നിവർ പങ്കെടുത്തു.
ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷവും നാഷണൽ സർവീസ് സ്‌കീമിന്റെ സുവർണ ജൂബിലിയും എസ്.സി.എം.എസ് കോളേജ് പോളിടെക്നിക്കിൽ വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ബേബി.പി.പി. പതാകയുയർത്തി.