തൃക്കാക്കര: അഞ്ചാമത് ഇന്റർ സ്‌കൂൾകോളേജ് ഫെസ്റ്റ് 'സ്‌പ്ലെൻഡോറെ 2019'ന് കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിലൂടെ വിദ്യാർത്ഥികളുടെ കലാബോധത്തെയും അഭിരുചിയേയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങ് സിനിമാ താരം വിൻസി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് ഡയറക്ടർ റവ.ഡോ.മാത്യു വട്ടത്തറ സി.എം.ഐ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ഐ. ഇഞ്ചോടി (എക്‌സിക്ക്യൂട്ടീവ് ഡയറക്ടർ), ഡോ.ബിനോയ് ജോസഫ് (പ്രിൻസിപ്പാൾ), ഡോ. ഫാ. വർഗ്ഗീസ് ,കെ.വർഗ്ഗീസ് (ഡീൻ, സൈക്കോളജി), ഡോ.ഫാ.സാജു എം.ഡി, ഡോ. സിസ്റ്റർ ലിസി. പി.ജെ തുടങ്ങിയവർ പങ്കെടുത്തു.
രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, കൊമേഴ്‌സ്, സൈക്കോളജി, സോഷ്യൽവർക്ക് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 സ്‌കൂളുകളിൽ നിന്നായി 450 വിദ്യാർത്ഥികൾ ഇന്റർ സ്‌കൂൾ ഫെസ്റ്റിൽ പങ്കെടുത്തു. കളമശശേരി രാജഗിരി പബ്ലിക് സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായപ്പോൾ കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റിൽ സിനിമാ താരം സംയുക്ത മേനോൻ മുഖ്യാതിഥിയാകും. വിജയികൾക്ക് 2.25 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും വിതരണം ചെയ്യുക.