കൊച്ചി: തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ ഗാന്ധിജിയുടെ 150-ാം ജന്മദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ അജി ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. സീഡ്,​ഹെറിറ്റേജ്,​ ഇന്ററാക്ക്,​ സ്റ്റുഡന്റ് കൗൺസിൽ എന്നിവയിലെ അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂൾ അങ്കണം,​ ബസ് സ്റ്റോപ്പ്,​ നളന്ദ റോഡ്, എന്നിവിടങ്ങൾ ശുചീകരിച്ചു.റോട്ടറി ക്ലബുമായി സംയോജിച്ച് പുതുവൈപ്പ് ബീച്ച് ശുചീകരണ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.