പനങ്ങാട്:സംഗീതവാസനയുളളവരുടെ കഴിവ് പ്രകടിപ്പിക്കാനും പരിശീലനത്തിനും "സ്വരലയ പനങ്ങാട്

മ്യൂസിക്ക് ക്ളബ്ബിന്" രൂപം നൽകി. കുമ്പളം പഞ്ചായത്തിലുളള സംഗീതപ്രേമികളെ സംഘടിപ്പിച്ചു കൊണ്ട് കരോക്കെ ഉൾപ്പടെയുളള സംഗീത സംവിധാനങ്ങളുടെ പച്ഛാത്തലത്തിൽ പാടുവാനുളള പരിശീലനവും പ്രോത്സാഹനവും നൽകുകയാണ് സ്വരലയയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സി.എസ്.ബാലകൃഷ്ണൻ, സെക്രട്ടറി എം.എക്സ് ആന്റണി തുടങ്ങിയവർ പറഞ്ഞു.വിദ്യാരംഭദിവസമായ 8ന് 2 മണിക്ക് പനങ്ങാട് ശ്രീ മഹാഗണപതിക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്വരലയ മ്യൂസിക്ക് കബ്ബിന്റ ഉദ്ഘാടനം കൈതപ്രം വാസുദേവൻ നമ്പൂതിരി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി മുഖ്യാതിത്ഥിയാകും.ഡോ:ഗോപിനാഥ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തും സി.എസ്.പീതാംബരൻ, മിനിപ്രകാശൻ, ഇൻസ്പെക്റർ ഒഫ് പൊലിസ് ശ്യാം.കെ,കെ.എം.ദേവദാസ്, ഡോ:പ്രീമുസ് പെരിഞ്ചേരി. കെ.ജി.വിജയൻ,വി.ഒ.ജോണി,അഡ്വ:പി.എം.മുഹമ്മദ് ഹസ്സൻ,തുടങ്ങിയവർ സംസാരിക്കും.