കൊച്ചി : മാതൃമലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വാഗ്മീയം 2019 എന്ന പേരിൽ അഖില കേരള മലയാള പ്രസംഗ മത്സരം സംഘടിപ്പിച്ചു. എം.എസ് മോഹനചന്ദ്രൻ ഒന്നാം സ്ഥാനവും ഷാജി രവീന്ദ്രൻ രണ്ടാം സ്ഥാനവും എൻ.എൻ. രമേഷ് ബിനു മൂന്നാം സ്ഥാനവും നേടി.
ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 93 യുടെ മുൻ ഡയറക്ടർ ഡി.ടി.എം നാഗരാജൻ സമ്മാനം വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് സഖറിയാ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.