അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ വയോജന ദിനത്തോടനുബന്ധിച്ച് വയോജന സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡന്റ് പി.കെ. അച്യുതൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ മേരി ആന്റണി പഞ്ചായത്ത് വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ചു. പി.ഡി. ആന്റണി, ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, എം.ജി. സുബ്രൻ, കെ.എൽ. ഓമന, ബേബി ഭാസ്കരൻ, കെ.കെ. രാഘവൻ, തങ്കം വേലായുധൻ, എം.കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.