കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കോലഞ്ചേരിഎം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ വീട്ടൂർ ലക്ഷം വീട് കോളനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പ് ഡോ. ജീമോൻ.കെ.സാം ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്തംഗം ഷൈനി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിജു കുമാർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എം.എൻ. സജീവൻ,

മഞ്ജു രാജു, ലക്ഷ്മീദേവി,എൽസി ജോളി, കെ.എസ്. ഗോപിക,
ആർ. കരുൺചന്ദ്, ആൽവിൻ ജോർജ് എന്നിവർ സംസാരിച്ചു.