അങ്കമാലി: നിയുക്ത മാളികപ്പുറം മേൽശാന്തി അങ്കമാലി പുളിയനം സ്വദേശിയായ മാടവനമന പരമേശ്വരൻ നമ്പൂതിരിക്ക് അങ്കമാലി പൗരാവലി സ്വീകരണം നൽകും. 6ന് വൈകിട്ട് 4 ന് അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ വച്ചാണ് സ്വീകരണം. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം, യോഗക്ഷേമസഭ, വിശ്വകർമ്മ സഭ, കെ.പി.എം.എസ്, സാംബവർ സൊസൈറ്റി ഉൾപ്പെടെ വിവിധ സാമുദായിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു.