കിഴക്കമ്പലം: രാത്രി ഒമ്പതു മണി കഴിഞ്ഞാൽ പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര പ്രദേശങ്ങളിലേക്ക് ബസി​ല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, മുവാ​റ്റുപുഴ എന്നിവിടങ്ങളിൽ പോയിവരുന്നവരാണ്ദുരി​തത്തി​ലായത്. വ്യവസായ മേഖലയായ കിഴക്കമ്പലം,പള്ളിക്കര,കരിമുകൾ എന്നിവിടങ്ങളിലേക്ക് ആലുവ, തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനുകളിൽ രാത്രിയിറങ്ങി വരുന്നത് നൂറുകണക്കിനു യാത്രക്കാരാണ്. ഇവരിൽ ജില്ലയ്ക്ക് പുറത്തു ജോലി കഴിഞ്ഞ് മടങ്ങുന്ന സർക്കാർ , അർദ്ധ സർക്കാർ ജീവനക്കാരുമുണ്ട്. വീടെത്താൻകൂടുതൽ തുക നല്കി ടാക്‌സികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർഷങ്ങൾക്കുമുമ്പ് രാത്രി 10.50ന് ആലുവയിൽ നിന്നും അമ്പലമുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തിയിരുന്നു,പിന്നീട് അത് നിർത്തലാക്കി. ഈയിടെ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കും, മുവാ​റ്റുപുഴയിൽ നിന്നും കലൂരിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി സവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പെർമി​റ്റ്അനുവദിച്ചിട്ടില്ല. സ്വകാര്യ ബസുകൾ പലപ്പോഴും രാത്രിയിൽ ട്രിപ്പ് മുടക്കാറുമുണ്ട്. ഇതോടെ രാത്രി കിഴക്കമ്പലം മേഖലയിലെത്താൻ പെടാപ്പാട്പെടണം.രാത്രി ബസ് അനുവദിക്കുന്നതിന് നിരവധി നിവേദനങ്ങൾ നൽകി​യെങ്കിലും നടപടിയായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു

വലയുന്നവരിൽ കൂടുതലുംട്രെയിൻ യാത്രക്കാർ

സ്വകാര്യ ബസുകൾ രാത്രിയിൽ ട്രിപ്പ് മുടക്കുന്നു

അമ്പലമുകളിലേക്ക് സർവീസ് നിർത്തലാക്കി