കൊച്ചി: നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജി കോഴിക്കോടിന്റെ പൂർവ വിദ്യാർത്ഥികളുടെ കൊച്ചി ഘടകമമായ റെക്കാ ക്ലബ്ബ് ചേന്ദമംഗലത്തെ രണ്ടു പ്രളയ ബാധിത കുടുംബങ്ങൾക്ക് നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. പ്രസിഡന്റ് തങ്കച്ചൻ തോമസ്, സെക്രട്ടറി സമീർ അവദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.