കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപ. ചെലവ് ഈ പരിധി കടന്നാൽ സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടും. സ്ഥാനാർത്ഥികളുടെ പോസ്റ്റർ, പ്രചരണം, ചുവരെഴുത്ത്, ബോർഡുകൾ, ഹോർഡിംഗുകൾ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ വീഡിയോ സർവൈലൻസ് ടീം റെക്കോർഡ് ചെയ്യും. പണമിടപാടുകൾ നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡും കണക്കിൽ പെടാത്തതോ മതിയായ രേഖകളില്ലാത്തതോ ആയ തുക നിരീക്ഷിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് ടീമും പ്രത്യേകമായുണ്ട്.