കോലഞ്ചേരി: ഉച്ചഭക്ഷണ ഫണ്ട് കിട്ടാൻ കാലതാമസം. കുട്ടികളെ പട്ടിണിക്കിടാതിരിക്കാൻ പ്രധാന അദ്ധ്യാപകർ നെട്ടോട്ടത്തിൽ.
ഒരു മാസം മുമ്പു വരെ കൃത്യമായി ലഭിച്ചിരുന്ന ഫണ്ടാണ് ഇപ്പോൾ വൈകുന്നത്. ചില സ്കൂളുകൾക്ക് പകുതിയേ ലഭിക്കുന്നുള്ളൂ. എന്നു കിട്ടുമെന്നുള്ള ഉറപ്പും ഇല്ല.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കും 2012നു മുമ്പ് അംഗീകാരം നേടിയ സ്‌കൂളുകളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കുമാണ് ഉച്ചഭക്ഷണത്തിന് അർഹത.
കേന്ദ്ര സർക്കാർ 60% ഫണ്ട് സംസ്ഥാന സർക്കാരിനു നൽകുന്നുണ്ട്. മുൻ കാലങ്ങളിൽ 3 മാസത്തെ ഫണ്ട് മുൻകൂറായി ലഭിച്ചിരുന്നു.
കൈയിൽ നിന്ന് എടുത്തും കടം വാങ്ങിയുമാണു പ്രധാന അദ്ധ്യാപകർ ഇപ്പോൾ കുട്ടികളെ പട്ടിണിക്കിടാതെ നോക്കുന്നത്. അരിയും പാചക കൂലിയും സർക്കാർ നേരിട്ടു നൽകുന്നുണ്ട്.
വിദ്യാഭ്യാസ ഡയറക്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന പ്രധാന അധ്യാപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മുൻകൂറായി ഫണ്ട് നൽകുകയാണ് പതിവ്.
വാർഡ് അംഗം, പി.ടി.എ പ്രസിഡന്റ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഉച്ചഭക്ഷണത്തിന്മേൽനോട്ടം. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ ഇവർ വാങ്ങണം.
ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം പുഴുങ്ങിയ മുട്ടയും വേണം.പാചക വാതകച്ചെലവ് പുറമേ.
ലക്ഷക്കണക്കിനു രൂപയുടെ കടം ഇപ്പോൾ തന്നെ പ്രധാന അധ്യാപകർക്ക് വന്നു കഴിഞ്ഞു.
ഉച്ചഭക്ഷണ ഫണ്ട്
50 കുട്ടികൾ വരെ : 8 രൂപ വീതം
151 മുതൽ 500 വരെ : 7 രൂപ വീതം
501 മുതൽ 1000 വരെ : 6 രൂപ വീതം