കൊച്ചി : ലോകത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ലയൺസ് ക്ലബ് പട്‌നയിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഒഫ് പട്‌ന ദോസ്താന എന്ന ക്ലബിൽ 20 അംഗങ്ങളുണ്ട്. രേഷ്മ പ്രസാദാണ് ചാർട്ടർ പ്രസിഡന്റ്.

ട്രാൻസ്ജെൻഡറുകളെ മാനിക്കപ്പെടേണ്ടവരാണെന്ന സന്ദേശമാണ് ലയൺസ് ക്ലബ് നൽകിയതെന്ന് രേഷ്മ പ്രസാദ് പറഞ്ഞു. ക്ലബിന്റെ സാമുഹ്യസേവന പദ്ധതികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സഹായം നൽകുമെന്ന് വി.പി. നന്ദകുമാർ അറിയിച്ചു.