കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ സമുദ്രോത്പന്ന കയയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) സമുദ്രോത്പന്നങ്ങളുടെ സ്റ്റാൾ ഉദ്ഘാടനം തുറന്നു.

സിയാൽ എം.ഡി വി.ജെ. കുര്യൻ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പങ്കെടുത്തു. യാത്രക്കാർക്ക് റെഡി ടു ഈറ്റ്, റെഡി ടു ഫ്രൈ, റെഡി ടു കുക്ക് സമുദ്രോത്പന്നങ്ങൾ സ്റ്റാളിൽ ലഭിക്കും. സീഫുഡ് ഇന്ത്യ എന്ന ബ്രാൻഡിൽ

രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ വില്പനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് എം.പി.ഇ.ഡി.എ അധികൃതർ അറിയിച്ചു.