കൊച്ചി: ഭാസ്‌കർറാവു ജന്മശതാബ്ദിയാഘോഷം ശനിയാഴ്ച എളമക്കര ഭാസ്‌കരീയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് ആരംഭിക്കുന്ന സെമിനാർ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. നാലിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.പി. ഉണ്ണിക്കൃഷ്ണൻ, ഡോ. എൻ.സി. ഇന്ദുചൂഡൻ, സെക്രട്ടറി കെ.ജി.വേണുഗോപാൽ, കോ ഓർഡിനേറ്റർ എം മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.