കൊച്ചി:എറണാകുളം കരയോഗം നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ആറിന് നന്ദനം മ്യൂസിക് ആൻഡ് ഡാൻസ് അക്കാഡമിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ സംഗീതലഹരി സംഘടിപ്പിക്കും. ജർമ്മൻ ഫോക്ക്, ആറുവയസ്സുകാരൻ ഭരണിക്കാവ് കൃഷ്ണദേവിന്റെ കീബോർഡ്, ഇടതു കൈപ്പത്തിയില്ലാത്ത അവന്തികയുടെ വയലിൻ, പേർഷ്യൻ ദ്വിൻ തുടങ്ങിയ പരിപാടികളാണൊരുക്കിയിരിക്കുന്നത്. രണ്ടര മണിക്കൂർ നീണ്ട പരിപാടിയിൽ 80 കലാപ്രവർത്തകർ അണിനിരക്കും. ഭിന്നശേഷിക്കാരെ സംഗീതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേവഗീതം പദ്ധതിക്ക് എട്ടിന് പനമ്പള്ളിനഗർ നന്ദനം മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമിയിൽ തുടക്കമാകുമെന്ന്‌ ഡയറക്ടർ മാവേലിക്കര നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.