മൂവാറ്റുപുഴ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ- പ്രബന്ധ രചനാമത്സരം നടത്തും. താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. പങ്കെടുക്കേണ്ടവർ 10 ന് രാവിലെ 10ന് സ്കൂൾ/ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം ആരക്കുഴ റോഡിലുള്ള സഹകരണ സംഘം അസി.രജിസ്ട്രാർ (ജനറൽ) ഓഫീസിലെത്തണം. ഫോൺ: 0485- 2832709, 9846057569.