കൊച്ചി: ഖസാക്കിസ്ഥാനിൽഡിസംബറിൽ നടക്കുന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അർച്ചന സുരേന്ദ്രൻ ഇന്ത്യയെ പ്രതിനിധീകരിക്കും. നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 84+ വിഭാഗത്തിൽ മത്സരിച്ച അർച്ചന റെക്കാഡോടെ മൂന്ന് സ്വർണം കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ക്ലാസിക്ക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവശ്യമായ തുക ഇതുവരെ കണ്ടെത്താനായില്ലെന്നും സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണെന്നും അർച്ചന സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കാക്കനാട് അത്താണി സ്വദേശിയായ വെളിയിൽ വീട്ടിൽ സുരേന്ദ്രന്റെയും സന്ധ്യയുടെയും മകളാണ്. എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. അന്താരാഷ്ട്ര പവർ ലിഫ്റ്റിംഗ് റഫറിയായ അജിത്ത് എസ്. നായരുടെ കീഴിലാണ് പരിശീലനം.