കൂത്താട്ടുകളം : നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ ഭാഗമായി തിരുമാറാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി വ്യവസായ സംരംഭകത്വ വികസന ക്ലാസുകൾനടത്തി. ഓരോ വിദ്യാർത്ഥികളും മറ്റുള്ളവർക്ക് തൊഴിൽ നൽകുന്ന വ്യാപാര വ്യവസായികളായ തൊഴിൽദാതാക്കളായി മാറുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷനിലെ വിദഗ്ദ്ധരായ പരിശീലകരാണ് ക്ലാസ് നയിച്ചത്. പരിശീലന പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ മുരളീധരനകൈമൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ടി എ രാജൻ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ അനു ഏലിയാസ്, പ്രധാനഅദ്ധ്യാപിക പി ഗീത, ബിജു തറമഠം, സുമ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.