മൂവാറ്റുപുഴ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വേറിട്ടൊരു ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ. റോഡിന്റെ ഇരുവശങ്ങളിലും വൃത്തിഹീനമായിനിലനിന്നിരുന്ന സിഗ്‌നൽ ബോർഡ് വൃത്തിയാക്കിയും അവിടുത്തെ ചെറുകാടുകൾ വെട്ടിത്തെളിച്ചും വിദ്യാർത്ഥികൾ മാതൃകയായി. കോതമംഗലം - മൂവാറ്റുപുഴ റോഡിലെ കറുകടം അമ്പലംപടി മുതൽ മുവാറ്റുപുഴ വരെ പ്ലാസ്റ്റിക് നിരോധനറാലി നടത്തി. റോഡ്, വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പ്ലാസ്റ്റിക് വേസ്റ്റുകളും നീക്കം ചെയ്തു. പ്രോഗ്രാം ഓഫീസർ ഷഫാൻ, ട്രഷറർ മുഹമ്മദ് അർഷദ്, വോളന്റിയർ സെക്രട്ടറിമാരായ അസ്ലം അലിയാർ, ഷാറുഖ് യൂസഫ് എന്നിവർ നേതൃത്വം നൽകി.