മൂവാറ്റുപുഴ: കേരള നദീസംരക്ഷണ സമിതിയുടെയും നിർമ്മല കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നദീദിനാചരണം നടന്നു. രാവിലെ ഒമ്പതിന് മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ നിർമ്മല കോളേജ് വിദ്യാർത്ഥികളും നദീസംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും മൂവാറ്റുപുഴയാർ സന്ദർശിച്ച് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നദീ സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു. നിർമ്മല ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷാജു തോമസ് സ്വാഗതം പറഞ്ഞു.ത്രിവേണി സംഗമത്തിലെ കടത്തുകാരൻ ബേബി ജോർജ് കുഴികണ്ടത്തിലിനെ പ്രൊഫ എസ്.സീതാരാമൻ പൊന്നാടയണിച്ച് ആദരിച്ചു. പ്രൊഫ.എം.പി.മത്തായി, അസീസ് കുന്നപ്പിള്ളി, നസീർ അലിയാർ, സമീർ സിദ്ദീഖ്, എന്നിവർ പങ്കെടുത്തു. തുടർന്ന് നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ശാസ്ത്ര സെമിനാർ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ.ജയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.സീതാരാമൻ ആമുഖ പ്രഭാഷണം നടത്തി. നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ സ്വാഗതം പറഞ്ഞു.